മലയാളി യുവാവ് ദുബായില്‍ നിര്യാതനായി

കോഴിക്കോട് കുറ്റ്യാടി സ്വദേശി ദുബായില്‍ നിര്യാതനായി. തൊട്ടില്‍പ്പാലം സ്വദേശി കാര്യപ്പറമ്പത്ത് അസ്ലം (45) ആണ് മരിച്ചത്. പനി ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്നു. ഇടയിൽ ഹൃദയാഘാതം സംഭവിക്കുകയും ദുബായ് ആശുപത്രിയിൽ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിൽ കഴിയവെയാണ് അസ്ലമിന് മരണം സംഭവിച്ചത്.

ദുബായിലെ റാഷിദിയയിൽ ബിസിനസ് നടത്തുകയായിരുന്നു അസ്ലം. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കാര്യപ്പറമ്പത്ത് പരേതനായ ആലിയുടേയും പാത്തുവിന്റേയും മകനാണ്. സമീറയാണ് ഭാര്യ. മുഹമ്മദ് സയാല്‍, സൈഹ സംറിന്‍ എന്നിവര്‍ മക്കളാണ്. ജമീല, സുഹറ, റാബിയ, സുലൈഖ, നഷീദ, ഷാഹിദ എന്നിവര്‍ സഹോദരങ്ങളാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം