തൃശൂരിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു

തൃശൂർ |തൃശൂര്‍ തൊയക്കാവില്‍ അച്ഛനെ മകന്‍ വെട്ടിക്കൊന്നു. വേലിയത്ത് കുമാരന്‍ (72) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കനോലി പുഴയില്‍ ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുമാരന് വെട്ടേറ്റത്. പുറകിലൂടെ എത്തിയ പ്രജിഷ് വെട്ടുകത്തി ഉപയോഗിച്ച് കുമാരന്റെ കഴുത്തിന് പിന്നില്‍ വെട്ടുകയായിരുന്നു.

പ്രജിഷ് ലഹരിക്ക് അടിമയാണെന്നാണ് പോലീസിന്റെ പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം