കണ്ണൂരിൽ ഗ്യാസ് ലോറി അപകടം; മരണപ്പെട്ടവരിൽ കപ്പൂർ സ്വദേശിയും


കണ്ണൂർ പിലാത്തറ മണ്ടൂരിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കാഞ്ഞങ്ങാട് സ്വദേശി ഷിന്റോ, കുമരനെല്ലൂർ കൊള്ളന്നൂർ (എറവക്കാട്) താമസിക്കുന്ന കാഞ്ചേരി അബ്ദുല്ലത്തീഫിന്റെ മകൻ ശിബിലി (20) എന്നിവരാണ് മരിച്ചത്.

ഇന്ന് പുലർച്ചെ 3.30ഓടെയായിരുന്നു അപകടം. കേടായി റോഡരികിൽ നിർത്തിയിട്ടിരുന്ന തടികയറ്റിയ ലോറിയുടെ പിന്നിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ പിന്നാലെ ഇരുവാഹനങ്ങൾക്കും തീപിടിക്കുകയും ലോറി പൂർണമായും കത്തിനശിക്കുകയും ചെയ്തു. കേടായ ലോറി നന്നാക്കാനെത്തിയ മെക്കാനിക്കായിരുന്നു ഷിന്റോ.

സംഭവമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. കണ്ണൂർ–പാപ്പിനിശേരി വഴി പയ്യന്നൂരിലേക്കുള്ള റോഡിലാണ് അപകടം നടന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം