ചാലിശ്ശേരി പഞ്ചായത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ചാലിശ്ശേരി പഞ്ചായത്തിൽ ഇന്ത്യയുടെ എൺപതാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ ചാലിശ്ശേരി മിനി സിവിൽ സ്റ്റേഷനിലെ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി പതാക ഉയർത്തി.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് യു.കെ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. പതാക ഉയർത്തിയ ശേഷം പഞ്ചായത്ത് ഓഫീസിന് മുന്നിലുള്ള ഗാന്ധി പ്രതിമയിൽ എല്ലാവരും പുഷ്പാർച്ചനയും നടത്തി. 

വികസന സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു,പഞ്ചായത്ത് അംഗങ്ങളായ എ.വിജയൻ,സജീഷ് കളത്തിൽ,വി.ആർ.പ്രകാശ്,സുലൈഖ സുലൈമാൻ,പഞ്ചായത്ത് സെക്രട്ടറി എം.എം.ജമീല, കൃഷി ഓഫീസർ സി.സൂര്യ, അസിസ്റ്റന്റ് കൃഷി ഓഫീസർ എം.ബാലകൃഷ്ണൻ,ചാലിശ്ശേരി വില്ലേജ് ഓഫീസർ കെ.രാജേഷ്,പഞ്ചായത്ത് സാരഥി അനസ് മോൻ,പ്രദീപ് ചെറുവാശ്ശേരി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് ജീവനക്കാർ,ഹരിത കർമ്മ സേന അംഗങ്ങൾ,തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു. എല്ലാവർക്കും മധുരവും വിതരണം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം