
ചാലിശ്ശേരി: സൗപർണിക പൂരാഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കവുക്കോട് ഓണപ്പെരുമ-2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു.കമ്മിറ്റി സെക്രട്ടറി പി.ജി.രാജേഷ് അധ്യക്ഷനായ ചടങ്ങിൽ,ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡ് മെമ്പർ എ.വിജയൻ ഉദ്ഘാടനം നിർവഹിച്ചു.
ഇക്കൊല്ലവും മൂന്ന് പ്രഗൽഭരായ വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.റിട്ടയർഡ് ചാലിശ്ശേരി സബ്ബ് ഇൻസ്‌പെക്ടർ എൻ.ജ്യോതിപ്രകാശ്,തബലിസ്റ്റ് സുരേന്ദ്രൻ ചാലിശ്ശേരി,എം.ഡി. റാങ്ക് ജേതാവ് പി.ശരണ്യ എന്നിവരാണ് ആദരിക്കപ്പെട്ടത്.
80 വയസ്സ് പിന്നിട്ട നാട്ടിലെ കാരണവന്മാരെ ആദരിക്കുന്ന ചടങ്ങും പരിപാടിക്ക് മാറ്റ് കൂട്ടി.കമ്മിറ്റി ട്രഷറർ ജിതേഷ് കുമാർ സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് സദാനന്ദൻ അമ്മു നിലയം ആശംസകൾ നേർന്നു.കമ്മിറ്റി പ്രസിഡന്റ് സതീഷ് കീഴൂട്ട് നന്ദി പ്രകാശിപ്പിച്ചു.