കരിപ്പൂരിൽ വീണ്ടും മുന്നറിയിപ്പില്ലാതെ സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കി


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ഇന്ന് വൈകിട്ട് 6.45ന് ദുബായിലേക്ക് പുറപ്പെടേണ്ട സ്പൈസ്‌ജെറ്റ് വിമാനമാണ് റദ്ദാക്കിയത്. വിമാനം റദ്ദാക്കാനുള്ള കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.

ചൊവ്വാഴ്ചയും കരിപ്പൂർ–ദുബായ് സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കിയിരുന്നു. ദുബായിൽ നിന്നുള്ള വിമാനം കരിപ്പൂരിൽ എത്താതിരുന്നതാണ് അന്നത്തെ സർവീസ് തടസ്സപ്പെടാൻ കാരണമെന്നാണ് അധികൃതർ വിശദീകരിച്ചത്. എന്നാൽ വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനോ മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് താമസസൗകര്യമടക്കമുള്ള പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാനോ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം