കുറ്റിപ്പുറം: ദേശീയപാതയിൽ റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം കൈലാസ് പരിസരത്തുണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശിയും പരേതനായ തടത്തിൽ കൃഷ്ണന്റെ മകനുമായ സധു എന്ന സതീഷ് ആണ് ഇന്ന് (ബുധൻ) പുലർച്ചെ മരിച്ചത്. മൃതദേഹം നിലവിൽ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.