കൂറ്റനാട്: യുവ സാഹിത്യകാരി വി.ബി. ജ്യോതിയുടെ പ്രഥമ നോവൽ ‘അനുരാഗത്തിന്റെ വിലക്കപ്പെട്ട വഴികൾ’ പ്രകാശനം ചെയ്തു. കൂറ്റനാട് ജനകീയ വായനശാല സംഗമം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ പുസ്തകം പ്രകാശനം ചെയ്തു. വായനശാല പ്രസിഡന്റ് വി.പി. ഐദ്രു മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. തിരക്കഥാകൃത്ത് ആർ.എസ്. രാജീവ് പുസ്തകം പരിചയപ്പെടുത്തി.
നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ. ടി.വി. നിഷ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.പി. റജീന, വായനശാല സെക്രട്ടറി എം.കെ. ചന്ദ്രൻ, മുൻ ജില്ലാ പഞ്ചായത്ത് അംഗം ടി. അബ്ദുൾ കരീം, വേണു ഞാങ്ങാട്ടിരി, വി.ബി. ജ്യോതി എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡോ. തേജസ്വി സുരേഷ്, ആർട്ടിസ്റ്റ് രേവതി വേണു, ശോഭന രാമചന്ദ്രൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. അക്ഷരജാലകം ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
