ശക്തമായ മഴയിൽ തകർന്ന കൂടല്ലൂർ ജാറം റോഡ് വി.ടി ബൽറാം എം.എൽ.എ സന്ദർശിച്ചു

ആനക്കരയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിലാണ് കൂടല്ലൂർ ജാറം ഭാഗത്തെ രണ്ട് റോഡുകൾ മണ്ണിടിഞ്ഞ് തകർന്നത്. ഇതിനെ തുടർന്ന് ഈ നിരത്തിൽ വാഹന ഗതാഗതം നിരോധിച്ചിരുന്നു. കാലവർഷം കനക്കുമ്പോൾ പുഴയുടെ തീരം ഇനിയും ഇടിയുമോ എന്ന ഭീതിയോടെയാണ് തീരദേശ വാസികൾ കഴിയുന്നത്. ഇതിനൊരു പരിഹാരം ഉടനെ കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ ഷീബ പുളിക്കൽ വി.ടി ബൽറാം എം.എൽ.എക്ക് നിവേദനം നൽകി. അടിയന്തിരമായി റോഡ് ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ എം.എൽ.എ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകുകയും പുഴയുടെ തീരം ഇടിയുന്നതിന് പരിഹാരമായി കൂട്ടക്കടവ് റഗുലേറ്റർ മുതൽ ജാറം കടവ് വരെ ഗാബിയോൺ മതിൽ നിർമ്മിച്ച് തീരം സുരക്ഷിതമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ നാട്ടുകാർക്ക് ഉറപ്പ് നൽകി. 

ആനക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അംബിക ടീച്ചർ, വാർഡ് മെമ്പർമാരായ ഷീബ പുളിക്കൽ, സുനിത, മനോജ് എന്നിവരും എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം