കോതച്ചിറയുടെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായിരുന്ന വർമ്മാജി എന്ന് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന പി.കെ കൃഷ്ണവർമ്മയെ നാട് അനുസ്മരിച്ചു. നാലാം ചരമ വാർഷിക ദിനത്തിൽ നടന്ന അനുസ്‌മരണ സദസ്സും വർമ്മാജിയുടെ സ്‌മരണാർത്ഥം നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും വി.ടി ബൽറാം എം.എൽ.എ നിർവഹിച്ചു. കോതച്ചിറ അരുണോദയം വായനശാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.കെ കൃഷ്‌ണ വർമ്മ സ്‌മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ മുഖ്യ ട്രസ്റ്റി ബാലൻ മഠത്തിൽ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ സുനിൽകുമാർ, നാഗലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ടി മോഹൻദാസ്, വാർഡ് മെമ്പർമാരായ ടി.കെ മുസ്തഫ, അഡ്വ.ഫർഹത്ത്, ഡി.സി.സി സെക്രട്ടറി പി. മാധവദാസ്, റഷീദ് കൊഴിക്കര, പി.കെ മുരളി വർമ, എം.മുരളി മാസ്റ്റർ, കെ.കെ നൗഫൽ, ഒ.വാസുദേവൻ, കലാമണ്ഡലം ബാലസുബ്രമണ്യൻ, സന്തോഷ് വടക്കത്ത് എന്നിവർ സംസാരിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു, സ്കോളർഷിപ്പ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. ചടങ്ങിനോടനുബന്ധിച്ച് പി.കെ കൃഷ്‌ണവർമ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെയും, മെഡോക്‌സ് മെഡിക്കൽ സെന്റർ (Medox Medical Centre) പെരിങ്ങോടിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഷൈലജ വർമ്മ ഉദ്ഘാടനം ചെയ്തു.
