​തൃത്താല ബ്ലോക്ക് പഞ്ചായത്ത് ‘ആദരം 2026’ സംഘടിപ്പിച്ചു

കൂറ്റനാട്: തൃത്താല ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ 2025–26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും നൂറു ശതമാനം വിജയം കൈവരിച്ച വിദ്യാലയങ്ങളേയും ആദരിക്കുന്ന ‘ആദരം 2026’ ചൊവ്വാഴ്ച രാവിലെ 10 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. 

തൃത്താല എം.എൽ.എ, വി.ടി. ബൽറാം ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. തൃത്താല ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷാഹിന അക്ബർ, ബ്ലോക്ക് പഞ്ചായത്ത്സ്ഥിരം സമിതി അധ്യക്ഷരായ കെ.പി. പ്രജീഷ്, എസ്. ജിജി, പി.ദിവ്യ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാവ മാളിയേക്കൽ, എം. റജീഷ, ഒറ്റപ്പാലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സിജു തോമസ്, തൃത്താല എ . ഇ . ഒ , കെ.പ്രസാദ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. ചന്ദ്രദാസ്, എൻ.സി. അജയേഷ് എന്നിവർ സംസാരിച്ചു. വിവിധമേഖലകളിൽ വിജയികളായവരെ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം