
തൃത്താല: പെട്രോൾ, ഡീസൽ, പാചക വാതകം, സി.എൻ.ജി എന്നിവയുടെ തുടർച്ചയായ വിലവർധനവ് ജനജീവിതം ദുസ്സഹമാക്കുന്നതായി ആരോപിച്ച് എസ്.ടി.യു തൃത്താല മണ്ഡലം കമ്മിറ്റി തൃത്താല പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുൻപിൽ എസ്.ടി.യു സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് പരിപാടി നടന്നത്.
ശംസു തിരുമിറ്റക്കോട് അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ. സലാം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എസ്.എം.കെ. തങ്ങൾ, കെ. അസീസ് ആലൂർ, കെ.വി. മുസ്തഫ, കെ. സുജാത, എം.എൻ. നൗഷാദ് മാസ്റ്റർ, മൊയ്തീൻകുട്ടി കക്കാട്ടിരി, കെ.സി. മുഹമ്മദ് എന്നിവർ സംസാരിച്ചു. പൊന്നു രാമചന്ദ്രൻ സ്വാഗതവും എ.കെ.എം. അലി പരുതൂർ നന്ദിയും പറഞ്ഞു.