എസ്.എം.എ തൃത്താല സോൺ വാർഷിക കൗൺസിൽ


കൂറ്റനാട്: "സമസ്ത 100 പ്രകാശവർഷങ്ങൾ" എന്ന ശീർഷകത്തിൽ സുന്നീ മാനേജ്മെന്റ് അസോസിയേഷൻ (എസ്.എം.എ) തൃത്താല സോൺ വാർഷിക കൗൺസിൽ കൂറ്റനാട് സ്വലാഹിയ സുന്നീ മദ്രസയിൽ നടന്നു. എസ്.എം.എ ജില്ലാ സെക്രട്ടറി സൈനുദ്ധീൻ മാഷ് പൂവ്വക്കോട് പരിപാടി ഉദ്ഘാടനം ചെയ്തു.

കെ.പി. കുഞ്ഞാപ്പ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സിദ്ധീഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. നസീർ സലഫി, സയ്യിദ് അലി അബ്ബാസ് ഫാളിലി, അബ്ദുൽ ഗഫൂർ, സ്വാബിർ സഖാഫി, അബ്ദുൽ കരീം മിസ്ബാഹി എന്നിവർ സംസാരിച്ചു. സമസ്തയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടനയുടെ പ്രവർത്തനങ്ങളും ഭാവി പദ്ധതികളും കൗൺസിലിൽ ചർച്ച ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം