എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ച് തൃത്താല ബ്ലോക്ക് പഞ്ചായത്ത്


തൃത്താല: 2026-ലെ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിപാടി സംഘടിപ്പിക്കുന്നു. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരും, ബ്ലോക്ക് പഞ്ചായത്ത് പരിധിക്ക് പുറത്തുള്ള പൊതുവിദ്യാലയങ്ങളിൽ പഠിച്ച് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് (A+) നേടിയവരുമായ വിദ്യാർത്ഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.

അർഹരായ വിദ്യാർത്ഥികൾ മാർക്ക് ലിസ്റ്റ് സഹിതമുള്ള അപേക്ഷകൾ 2026 ജൂൺ 5-ാം തീയതി വൈകുന്നേരം 3.00 മണിക്ക് മുൻപായി തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം