തൂപ്പിൽ മമ്മുണ്ണി മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ 100-ലധികം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ടി. മൊയ്തീൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി തൃത്താല എസ്.ഐ ഹംസ സർ ഉദ്ഘാടനം ചെയ്തു. ബാവാ മാളിയേക്കൽ, വി.പി കുമാരൻ, ഹംസ കെ.വി, ശ്രീമതി ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യൂനുസ് സ്വാഗതവും സിദ്ദീഖ് കാക്കട്ടിരി നന്ദിയും പറഞ്ഞു.
