ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ വിരമിക്കുന്ന എസ്.ഐമാർക്ക് യാത്രയയപ്പ് നൽകി

ചാലിശ്ശേരി: ചാലിശ്ശേരി പോലീസ് സ്റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ് ഇൻസ്പെക്ടർമാരായ ടി. അരവിന്ദാക്ഷൻ, എൻ. ജ്യോതിപ്രകാശ് എന്നിവർക്ക് സഹപ്രവർത്തകരുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ ഹൗസ് ഓഫീസർ എം.എൻ. ബിജോയ് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി വിരമിക്കുന്ന ഉദ്യോഗസ്ഥരെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.എച്ച്.ഒ. എം.എൻ. ബിജോയും എസ്.ഐ. ബാബു ജോർജും ചേർന്ന് സ്റ്റേഷന്റെ ഉപഹാരവും മൊമെന്റോയും സമ്മാനിച്ചു. പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ മംഗളപത്രവും ചടങ്ങിൽ കൈമാറി.

വിവിധ സംഘടനകളുടെ പ്രതിനിധികൾ വിരമിക്കുന്ന ഉദ്യോഗസ്ഥരെ ആദരിച്ചു. പോലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്.എസ്. പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് ബ്ലോക്ക് പഞ്ചായത്ത് അംഗം ഹുസൈൻ പുളിയഞ്ഞാലും പഞ്ചായത്തംഗം സജീഷ് കളത്തിലും ഉപഹാരങ്ങൾ വിതരണം ചെയ്തു.

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ അംഗം എ.എസ്.ഐ. കെ.എ. രാമകൃഷ്ണൻ, ജാഗ്രതാസമിതി അംഗം ടി.പി. സക്കീർ, പെൻഷനേഴ്സ് അസോസിയേഷൻ അംഗം ശിവശങ്കരൻ, എ.എസ്.ഐ. ജനാർദ്ദനൻ, ബാലകൃഷ്ണൻ സഹയാത്ര, ടി.എം. കുഞ്ഞുകുട്ടൻ, ഫൈസൽ മാസ്റ്റർ, പ്രദീപ് ചെറുവാശേരി, കെ.സി. കുഞ്ഞൻ തുടങ്ങിയവർ ആശംസകൾ നേർന്നു. എസ്.ഐ. ബാബു ജോർജ് സ്വാഗതവും കെ.പി.എ. പ്രതിനിധി ഉണ്ണികൃഷ്ണൻ നന്ദിയും രേഖപ്പെടുത്തി. വിരമിക്കുന്ന ഉദ്യോഗസ്ഥർ മറുപടി പ്രസംഗവും നടത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം