വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

പട്ടാമ്പി ശങ്കരമംഗലം സി.കെ.എം കോളനിയിൽ താമസിക്കുന്ന പുളിക്കൽ ഉസ്‌മാൻ നിഷാദിൻ്റെയും ഷഹനാസിൻ്റെയും മകൻ ഹംസ സിദാൻ (20) ആണ് മരണപ്പെട്ടത്. കോതമംഗലം എൽദോ മാർബസേലിയസ് കോളേജിൽ ബി.ബി.എ വിദ്യാർത്ഥിയാണ്. മെയ് 14ന് കോഴിക്കോട് നടന്ന വാഹനാപകടത്തിൽപ്പെട്ട് ചികിൽസയിലായിരുന്നു. കദീജ നിദ സഹോദരിയാണ്. മലപ്പുറം ജില്ലാ മുസ്‌ലിം യൂത്ത് ലീഗിൻ്റെ മുൻ സെക്രട്ടറിയും കൊടലൂർ ബി.കെ.എം.എൽ.പി സ്‌കൂൾ അധ്യാപകനുമായിരുന്ന കെ.പി.എ റസാഖ് മാസ്റ്ററുടെയും അധ്യാപികയായിരുന്ന ആസ്യ ടീച്ചറുടെയും മകളുടെ മകനാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം