തൃത്താലക്ക് മന്ത്രിപദവി ലഭിച്ചില്ലെങ്കിലും മണ്ഡലത്തിലെ ജനങ്ങൾക്ക് ഒരിക്കലും നിരാശപ്പെടേണ്ടി വരില്ലെന്നും, മണ്ഡലത്തിൽ സമഗ്ര വികസന രേഖക്ക് രൂപം നൽകുമെന്നും വി.ടി ബൽറാം എം.എൽ.എ പറഞ്ഞു. 2011 മുതൽ 2021 വരെ മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ പുനരുജ്ജീവനത്തിന് ഉടൻ സാക്ഷാത്കാരമാകുമെന്നും വി.ടി ബൽറാം കുട്ടിച്ചേർത്തു.
കൂറ്റനാട് രാജീവ് ഭവനിൽ നടന്ന യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതായിരുന്നു എംഎൽഎ. യു.ഡി.എഫ് തൃത്താല നിയോജക മണ്ഡലം ചെയർമാൻ ടി.കെ സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.സി.സി നിർവാഹക സമിതി അംഗം സി.വി ബാലചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
യു.ഡി.എഫ് കൺവീനർ എസ്.എം.കെ തങ്ങൾ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.ഇ.എ സലാം, ഡി.സി.സി വൈസ് പ്രസിഡന്റ് സി.എച്ച് ഷൗക്കത്തലി, ജനറൽ സെക്രട്ടറിമാരായ പി.വി മുഹമ്മദാലി, പി.ബാലൻ, പി.എ വാഹിദ്, കെ.ബാബു നാസർ, പി.മാധവദാസ്, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി വി.അബ്‌ദുള്ളക്കുട്ടി, സി.എം.അലി മാസ്റ്റർ, കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് റഷീദ് കൊഴിക്കര, പഞ്ചായത്ത് പ്രസിഡന്റുമാരായ റംല വീരാൻകുട്ടി, ടി.ശശിരേഖ, ജയന്തി വിജയകുമാർ എന്നിവർ പങ്കെടുത്തു.
