കുടിവെള്ള സൗകര്യത്തിന് കീഴിൽ മരുന്ന് മാലിന്യക്കൂമ്പാരം പട്ടിത്തറ കോട്ടപ്പാടം ആരോഗ്യ കേന്ദ്രത്തിൽ രോഗികൾക്ക് അസൗകര്യം

തൃത്താല: പട്ടിത്തറ കോട്ടപ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ഉപയോഗിക്കാനുള്ള കുടിവെള്ള സൗകര്യത്തിന് കീഴിൽ മരുന്നുകളുടെയും പ്ലാസ്റ്റിക് മാലിന്യങ്ങളുടെയും കൂമ്പാരം.

കേരളത്തിൽ തന്നെ ചൂട് കൂടുതലുള്ള പാലക്കാട് ജില്ലയിൽ, അസുഖബാധിതരായി എത്തുന്ന രോഗികൾക്കായി ഒരുക്കിയ കുടിവെള്ള സംവിധാനത്തിന് താഴെയാണ് കാലാവധി കഴിഞ്ഞ മരുന്നുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും ചാക്കുകെട്ടുകളിലായി കൂട്ടിയിട്ടിരിക്കുന്നത്.

കുടിവെള്ള സൗകര്യത്തിന് സമീപം മാലിന്യങ്ങൾ കിടക്കുന്നത് രോഗികൾക്ക് അസൗകര്യം സൃഷ്ടിക്കുന്നതായി പറയപ്പെടുന്നു. മാലിന്യങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം