സ്വര്‍ണം ഞെട്ടിച്ചു; 10200 രൂപ വര്‍ധിച്ചു, ഈ കുതിച്ചുചാട്ടം ചരിത്രത്തിലാദ്യം,

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്. ഒരു പവന്‍ സ്വര്‍ണത്തിന് പതിനായിരം രൂപയില്‍ അധികം വര്‍ധിച്ചു. ഇത്രയും രൂപ ഒറ്റയടിക്ക് വര്‍ധിക്കുന്നത് ആദ്യമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഉയര്‍ത്തിയതാണ് ഇന്നത്തെ പൊടുന്നനെയുള്ള വിലക്കയറ്റത്തിന് കാരണം. ഇനിയുള്ള ദിവസങ്ങളില്‍ ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാകും വില വ്യത്യാസം വരിക.

സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി ഇതുവരെ ആറ് ശതമാനമായിരുന്നു. അഞ്ച് ശതമാനം ചുങ്കവും ഒരു ശതമാനം സെസും. ഇനി മുതല്‍ നികുതി പത്ത് ശതമാനമാക്കി ഉയര്‍ത്തി. സെസ് അഞ്ച് ശതമാനവും. മൊത്തം പതിനഞ്ച് ശതമാനമായി നികുതി ഉയര്‍ന്നു. ഇതിന്റെ പ്രതിഫലനമാണ് കേരളത്തില്‍ സ്വര്‍ണവിലയില്‍ 9 ശതമാനം വര്‍ധനവ്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 10200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഓരു ഗ്രാമിന് 1275 രൂപയും. ഇത് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ്. സമാനമായ വിലമാറ്റം മറ്റു കാരറ്റ് സ്വര്‍ണത്തിലുമുണ്ടായിട്ടുണ്ട്. വെള്ളിയുടെ വിലയിലും വലിയ കുതിപ്പാണ് ഇന്ന്. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 3200 രൂപയുമായി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ഔണ്‍സ് സ്വര്‍ണത്തിന് 4702 ഡോളറാണ് വില.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം