പൊന്നാനിയിൽ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

പൊന്നാനി അലങ്കാർ തിയേറ്ററിന് സമീപം ലോറിയും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ച് ദാരുണ അപകടം. അപകടത്തിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു.

പുതുപുന്നാനി ജീലാനി നഗറിൽ താമസിക്കുന്ന പുറങ്ങ് പള്ളിപ്പടി സ്വദേശി തെക്കുംപുറത്ത് റാസിഖിനാണ് പരിക്കേറ്റത്. ​ഇരു വാഹനങ്ങളും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു.

പരിക്കേറ്റ റാസിഖിനെ ഉടൻ തന്നെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം