
കൊച്ചി:വാണിജ്യആവശ്യങ്ങൾക്കുള്ളപാചകവാതകത്തിന്റെവിലകുത്തനെഉയർത്തിയതിനെതിരെ സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ 24 മണിക്കൂർ പണിമുടക്കും. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആണ്സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടുമെന്ന് പ്രഖ്യാപിച്ചത്. ഒറ്റയടിക്ക്993രൂപവർധിപ്പിച്ചതോടെ 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില ഇപ്പോൾ 3085രൂപആയിഉയർന്നിരിക്കുകയാണ്.
ഈ വർധനവ് ഹോട്ടൽ വ്യവസായത്തിനെ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് എന്നാണ്അസോസിയേഷന്റെ ആരോപണം. വിലക്കയറ്റം, ഉയർന്ന വാടക, തൊഴിലാളികളുടെകൂലിവർധനഎന്നിവയെല്ലാംചേർന്ന്ഹോട്ടൽമേഖലഇതിനകംതന്നെപ്രതിസന്ധിയിലാണെന്ന്സംഘടന വ്യക്തമാക്കി. ഇതിന് പുറമെ സിലിണ്ടർ ക്ഷാമം കൂടിപ്രശ്നം രൂക്ഷമാക്കിയിരിക്കുകയാണ്.
നിലവിൽ സംസ്ഥാനത്ത് 50 ശതമാനത്തിൽതാഴെഹോട്ടലുകൾമാത്രമാണ്പ്രവർത്തിക്കുന്നതെന്നും,ഈസാഹചര്യത്തിൽബിസിനസ്മുന്നോട്ട്കൊണ്ടുപോകുന്നത്പ്രായോഗികമല്ലെന്നുംഅസോസിയേഷൻഅറിയിച്ചു. വിലവർധനപിൻവലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം തുടരാനാണ് തീരുമാനം. ഹോട്ടൽ മേഖല നേരിടുന്ന പ്രശ്നങ്ങൾപരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും സംഘടന ആവശ്യപ്പെട്ടു.