
തൃത്താല: ഇക്കുറി നിയമസഭയിൽ തൃത്താലക്കാരായ മൂന്ന് പ്രതിനിധികൾ സാന്നിധ്യമറിയിക്കും. തൃത്താലയ്ക്ക് അഭിമാനമായി മൂന്നു എം.എൽ.എമാരാണ് ഇത്തവണ സഭയിലെത്തുന്നത്. വി.ടി. ബൽറാം, പി. മമ്മിക്കുട്ടി, പി. സുമോദ് എന്നിവർ തൃത്താല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
ഒതളൂർ സ്വദേശിയായ വി.ടി. ബൽറാം മൂന്നാം തവണയാണ് നിയമസഭയിൽ എത്തുന്നത്. ആനക്കര സ്വദേശിയായ പി. മമ്മിക്കുട്ടിയും പട്ടിത്തറ സ്വദേശിയായ പി. സുമോദും രണ്ടാം തവണയായി സഭയിൽ അംഗങ്ങളാകുന്നു. തൃത്താലയുടെ രാഷ്ട്രീയ സാന്നിധ്യം ശക്തമാക്കുന്ന ഈ നേട്ടം പ്രദേശത്തിന് പ്രത്യേക പ്രാധാന്യം നൽകുന്നതായാണ് വിലയിരുത്തൽ.
ആൾക്കാരെ കണ്ടാൽ ചിരിക്കാൻ പോലും മടിക്കുന്ന മമ്മിക്കുട്ടി യെ പോലുള്ളവർ 5വർഷം എന്ത് വികസനം നടത്തി? നല്ലത് ഒന്ന് മതി 3വേണ്ട കേട്ടോ
മറുപടിഇല്ലാതാക്കൂ