വോട്ടെണ്ണലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി; തൃത്താലയിൽ കാര്യം അത്ര എളുപ്പമല്ല !!




തൃത്താല നിയോജകമണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അറിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ നെഞ്ചിടിപ്പോടെ ഇടത് - വലത് മുന്നണികൾ. ഇടതു കോട്ടം നിലനിർത്താൻ ഇടതുപക്ഷത്തിന്റെ എം ബി രാജേഷും മണ്ഡലം തിരിച്ചു പിടിക്കാൻ മുൻ എംഎൽഎ വി ടി ബലറാമും ആത്മവിശ്വാസത്തിൽ ആണെങ്കിലും, കടുത്ത മത്സരം തന്നെയാണ് തൃത്താലയിൽ എന്ന കാര്യത്തിൽ ഇരുമുന്നണികൾക്ക് സംശയമില്ല. വൈകിയാണെങ്കിലും മണ്ഡലത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ട് ആവുകയാണെങ്കിൽ എം.ബി രാജേഷിന് തൃത്താലയിൽ തുടരാൻ ഇടത് മുന്നണി വിലയിരുത്തൽ. എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ വിജയം നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുകയാണെങ്കിൽ യുഡിഎഫിന് വൻവിജയം തൃത്താലയിൽ നേടാനാകും എന്നാണ് യുഡിഎഫ് വിലയിരുത്തൽ.  

അതേസമയം ഇടത് വലതു മുന്നണികൾക്ക് പുറമെ ബിജെപി, എസ്ഡിപിഐ സ്ഥാനാർത്ഥികളും മണ്ഡലത്തിൽ വൻ മുന്നേറ്റം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ്. അതുകൊണ്ടുതന്നെ അപ്രതീക്ഷിത ഫലങ്ങൾ തൃത്താലയിൽ പ്രതീക്ഷാവാഹമാണ്. 

തൃത്താല നിയോജക മണ്ഡലത്തിലെ 218 ബൂത്തുകളിൽ നിന്നും 160369 പേരാണ് ആകെ വോട്ട് രേഖപ്പെടുത്തിയിട്ടുള്ളത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തൃത്താലയിൽ 149547 പേരാണ് വോട്ട് ചെയ്തിരുന്നത്. കഴിഞ്ഞവർഷത്തേക്കാൾ 11000 വോട്ടുകൾ ഈ വർഷം കൂടുതൽ രേഖപ്പെടുത്തിയതും മുന്നണികളുടെ കണക്കുകൂട്ടലുകൾക്ക് അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം