തൃത്താല പട്ടിത്തറ ചിറ്റപ്പുറത്ത് ശനിയാഴ്ച പുലർച്ചെ ഉണ്ടായ ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരണപ്പെട്ടു. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരി വട്ടൊള്ളി വെങ്കോട്ട് വിഷ്ണു (34) ആണ് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ടിപ്പർ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.
