അക്കിക്കാവ്–കടങ്ങോട് പാതയിലെ പുത്തംകുളം സെന്ററിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ കടമുറികളിലേക്ക് ഇടിച്ചു കയറി. ചങ്ങരംകുളം സ്വദേശിയായ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശ്ശൂരിൽ നിന്നും ചങ്ങരംകുളത്തേക്ക് പോകുകയായിരുന്ന ഊബർ ടാക്സിയാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ചെ ഏകദേശം പന്ത്രണ്ടരയോടെയാണ് സംഭവം. അപകടത്തിൽ രണ്ട് കടമുറികളുടെ ഷട്ടറുകൾ തകർന്നു. കടകളിൽ ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
ഇതോടെ പ്രദേശത്ത് തുടർച്ചയായി നടക്കുന്ന മൂന്നാമത്തെ അപകടമാണിത്. ഇടുങ്ങിയ റോഡും മുന്നറിയിപ്പ് ബോർഡുകളുടെ അഭാവവും അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
