ദേശമംഗലം ഒലിച്ചിയിൽ പിക്കപ്പ് മറിഞ്ഞ് അപകടം


ദേശമംഗലം ഒലിച്ചി ഭാഗത്ത് ഇന്ന് പുലർച്ചെ വാഹനാപകടം. പട്ടാമ്പിയിൽ നിന്നും കോഴികൾ കയറ്റി പള്ളം, ചെറുതുരുത്തി ഭാഗങ്ങളിലെ കടകളിലേക്ക് വിതരണം ചെയ്യാൻ കൊണ്ടുപോവുകയായിരുന്ന പിക്കപ്പ് വാൻ ആണ് മറിഞ്ഞത്.

ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. വാഹനത്തിൽ ഉണ്ടായിരുന്നവർക്കോ വാഹനത്തിനോ വലിയ കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ല. അപകടം ഉണ്ടായതിനു പിന്നാലെ നാട്ടുകാരുടെ സഹായത്തോടെ മറിഞ്ഞ വാഹനം പൊക്കിയെടുത്ത്, അതിലുണ്ടായിരുന്ന കോഴി പെട്ടികൾ വീണ്ടും കയറ്റി യാത്ര തുടർന്നു.

ഈ പ്രദേശത്ത് ഇത്തരം അപകടങ്ങൾ പതിവാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. റോഡിന്റെ അവസ്ഥയും വളവുകളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നാണ് പ്രദേശവാസികളുടെ അഭിപ്രായം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം