പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന നാലര വയസുകാരി മരിച്ചു

കാസർകോട്: പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന കാസർകോട് എളേരിത്തട്ടിലെ നാലര വയസുകാരി മരിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഋതു ചന്ദ്രയാണ് മരിച്ചത്. എളേരിത്തട്ടിലെ വീട്ടുമുറ്റത്ത് വച്ച് തിങ്കളാഴ്ചയാണ് ഋതു ചന്ദ്രയെ പാമ്പുകടിച്ചത്. വീട്ടുമുറ്റത്ത് കൂട്ടിയിട്ട മരപ്പലകകൾക്ക് ഇടയിലേക്ക് കുട്ടിയുടെ കളിപ്പാട്ടം വീണു. ഇത് എടുക്കാൻ കൈ ഇട്ടപ്പോഴാണ് മൂർഖൻ്റെ കടിയേറ്റത്. 

പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം മന്ദഗതിയിൽ ആവുകയും തലച്ചോറിൻ്റെ പ്രവർത്തനം ഭൂരിഭാഗം നിശ്ചലമാവുകയും ചെയ്തതോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. കുറുവാട്ടെ ശരത് ചന്ദ്രൻ- അജിത ദമ്പതികളുടെ മകളാണ്.

പാസുകടിയേറ്റ ഉടനെ നർക്കിലക്കാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആൻ്റിവെനം ഇല്ലാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു. വഴിയിൽ പയ്യന്നൂരിലെ ആശുപത്രിയിൽ വച്ച് ആൻ്റിവെനം നൽകിയിരുന്നു. എന്നാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുമ്പോഴേക്കും കുട്ടി അതീവ ഗുരുതരാവസ്ഥയിലായി. വെൻ്റിലേറ്ററിൻ്റെ സഹായത്താലാണ് ഇത്രയും ദിവസം ജീവൻ നിലനിർത്തിയിരുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം