സോഷ്യലിസ്റ്റ് ജനതാദൾ ലോഹ്യ ജയന്തി ആചരിച്ചു


തൃത്താല : ഡോ. റാം മനോഹർ ലോഹ്യയുടെ ജന്മദിനാചരണ സമ്മേളനം സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന പ്രസിഡന്റ് ശ്രീനിവാസൻ കുറുപ്പത്ത് ഉദ്ഘാടനം ചെയ്തു. സമത്വവും സാമൂഹ്യനീതിയും ഉറപ്പാക്കാനുള്ള രാഷ്ട്രീയ പോരാട്ടത്തിന് ലോഹ്യയുടെ ദർശനം ശക്തമായ പ്രചോദനമാണെന്നും, ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാൻ ലോഹ്യയുടെ ആശയങ്ങൾ ഭാവിയിലെ തലമുറകൾക്കും വഴികാട്ടിയായി തുടരുമെന്നും ശ്രീനിവാസൻ കുറുപ്പത്ത് പറഞ്ഞു.

ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഗിരീഷ്കുമാർ കെ.വി സ്വാഗതവും പാലക്കാട്‌ ജില്ലാ സെക്രട്ടറി ഒ.ടി. ബാബുരാജ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം അബൂബക്കർ. സി, ജില്ലാ വൈസ് പ്രസിഡന്റ്‌ നാസർ കാഞ്ഞിരത്താണി, ജില്ലാ കമ്മിറ്റി അംഗം ശ്രീധരൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സുന്ദരൻ തുടങ്ങിയവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം