പ്രസിദ്ധമായ പട്ടാമ്പി നേർച്ചക്ക് നാളെ തുടക്കം


പട്ടാമ്പി: ആലൂർ വലിയ പൂക്കുഞ്ഞിക്കോയ തങ്ങളുടെ സ്മരണയിൽ 112-ാമത് പട്ടാമ്പി നേർച്ച 2026 മാർച്ച് 29-ന് (ഞായറാഴ്ച) നടക്കും. നേർച്ചയുടെ നടത്തിപ്പിനായി കേന്ദ്ര കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റായി അലി പൂവ്വത്തിങ്ങൽ, സെക്രട്ടറിയായി സി. ഹനീഫ മാനു, ട്രഷററായി കെ. ബഷീർ എന്നിവരെ തിരഞ്ഞെടുത്തു.ഈ വർഷത്തെ ആഘോഷങ്ങൾ മാർച്ച് 28, 29 തീയതികളിലായി നടക്കും. 28-ന് വിവിധ ദേശ കമ്മിറ്റികളുടെ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറും.

29-ന് രാവിലെ കൊടിയേറ്റത്തോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് വൈകുന്നേരം അറുപതോളം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഗജവീരന്മാരുടെ അകമ്പടിയോടെ നഗരത്തിലൂടെ ഘോഷയാത്ര സംഘടിപ്പിക്കും. രാത്രി 12 വരെ ആഘോഷങ്ങൾ നീളുമെന്ന് സംഘാടകർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം