വനിതാ ഫിറ്റ്നസ് ട്രെയിനറെ കുത്തി പരിക്കേൽപ്പിച്ചു; ജീവനൊടുക്കാൻ ശ്രമിച്ച് പ്രതി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വനിതാ ഫിറ്റ്നസ് ട്രെയിനറെ കുത്തി പരിക്കേൽപ്പിച്ചു. പാറശ്ശാലയിലെ മിഥില ലയൺസ് ക്ലബ്ബിലെ ഫിറ്റ്നസ് ട്രെയിനർ കാവ്യക്കാണ് കുത്തേറ്റത്. ഇവരെ നിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ചിലാണ് കുത്തേറ്റത്. കെട്ടിടത്തിനുള്ളില്‍ കയറിയാണ് അക്രമി യുവതിയെ കുത്തിയത്. അശ്വന്ത് എന്ന യുവാവാണ് കുത്തിപരിക്കേൽപ്പിച്ചത്. അക്രമം നടത്തിയ ശേഷം പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു.

രാവിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങിയസമയത്താണ് യുവതിയെ രക്തത്തിൽ കുളിച്ച് നിലയിൽ കണ്ടതെന്ന് പൊതു പ്രവർത്തകൻ പ്രശാന്ത് പറഞ്ഞു. തലയുടെ പുറകിലും നെഞ്ചിലുമാണ് കുത്തേറ്റതെന്നും യുവതിയെ കുത്തി പരിക്കേൽപ്പിച്ച ശേഷം അശ്വന്ത് ജിമ്മിൽ ഇരിക്കുകയായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു. അശ്വന്തിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം