
ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഹ്യൂമൻ പാപ്പില്ലോമ വാക്സിൻ കുത്തിവെപ്പ് ഉദ്ഘാടനം നടന്നു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ.സുരേഷ് ബാബുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഉദ്ഘാടനം നിർവ്വഹിച്ചു. ജെ.പി.എച്ച്.എൻ.എം.വി.ഉഷാദേവി ആദ്യ കുത്തിവെപ്പ് നടത്തി.
14 വയസ്സ് ഉള്ള പെൺകുട്ടികൾക്ക് ഗർഭാശയ ഗള അർബുദത്തെ പ്രതിരോധിക്കുന്നതാണ് എച്ച്.പി.വി.വാക്സിൻ.വിപണിയിൽ 3500 രൂപ മുതൽ 4000 രൂപ വരെ വില വരുന്ന വാക്സിനാണ് ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് കീഴിൽ സൗജന്യമായി നൽകുന്നത്.വാക്സിനെക്കുറിച്ച് സി.എച്ച്.സി.സൂപ്രണ്ട് എ.ശ്രീകുമാർ ക്ലാസ് എടുത്തു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനി വിനു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സിജി സാബു, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജി, പഞ്ചായത്ത് അംഗങ്ങളായ എ.വിജയൻ,നൗഷാദ് പട്ടിശ്ശേരി,സുലൈഖ സുലൈമാൻ,പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി,ഹെൽത്ത് ഇൻസ്പെക്ടർ എ.ബാലചന്ദ്രൻ,ഹെൽത്ത് സൂപ്പർവൈസർ സി.കമ്മുണ്ണി,എൽ.എച്ച്.എസ്.വൈ.കെ.ബിന്ദു,പി.ആർ.ഒ.വി.കെ.ശിവരഞ്ജിനി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജസീല ജെയിംസ്,എസ്.ഉഷസ്,ജെ.പി.എച്ച്.എൻ.മാരായ കെ.അപർണ,എം.എസ്.മിസ് രിയ,പാലിയേറ്റീവ് നേഴ്സ് സി.സി.മേരിക്കുട്ടി,ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.