ഇറങ്ങിയതുപോലെതന്നെ തിരിച്ചുകയറി സ്വര്‍ണവില; സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയർന്നു

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുകയാണ്. ഇന്നലെ വില രണ്ട് തവണയായി കൂടിയിരുന്നു. എങ്കിലും കഴിഞ്ഞ മാസങ്ങളിലുണ്ടായ വിലവര്‍ധനവിനേക്കാള്‍ കുറവായതിനാല്‍ ആളുകള്‍ സ്വര്‍ണം വാങ്ങാന്‍ തുടങ്ങിയിരുന്നു. മാത്രമല്ല ഇനിയും വിലയിടിവ് പ്രതീക്ഷിച്ച് നിരവധി ഉപഭോക്താക്കള്‍ വാങ്ങലുകള്‍ മാറ്റിവയ്ക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ അക്കാര്യത്തില്‍ പ്രതീക്ഷവയ്‌ക്കേണ്ടതില്ല എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്. കാരണം വില ഇനിയും വര്‍ധിക്കുമെന്ന് തന്നെയാണ് കണക്കുകൂട്ടല്‍.

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷങ്ങള്‍ക്കിടയിലും എണ്ണ വിപണികളെ തടസ്സപ്പെടുത്തുകയും യുഎസ് ഡോളറിനെ പിന്തുണയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോഹങ്ങളുടെ വ്യാപാരം ഉയര്‍ന്നത്. ഇറാനെതിരെ ഇസ്രയേല്‍ -യുഎസ് ആക്രമണം തുടങ്ങിയത് മുതല്‍ സ്വര്‍ണം ദുര്‍ബലമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.

കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,08,600 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,575 രൂപയും. ഇന്നലെ ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ പവന് 1840 രൂപയുടെയും ഗ്രാമിന് 230 രൂപയുടെയും വര്‍ധനവുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 89,240 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,155 രൂപയും. ഗ്രാമിന് 185 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 69,520 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 44,840 രൂപയുമാണ് ഇന്നത്തെ വിപണി വില.

വെള്ളി വിലയിലും നേരിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ഒരു ഗ്രാമിന് 240 രൂപയും 10 ഗ്രാമിന് 2,400 രൂപയുമായിരുന്ന വെള്ളിവില ഇന്ന് ഒരു ഗ്രാമിന് 245 രൂപയും 10 ഗ്രാമിന് 2,450 രൂപയുമായി വര്‍ധിച്ചു. ഇന്നലെ സ്വര്‍ണവില രണ്ട് തവണയാണ് വര്‍ധിച്ചത്. 1,08,600 രൂപയിലാണ് ഇന്നലെ ഒടുവില്‍ വ്യാപാരം നടന്നത്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് 4507 ഡോളറാണ് പുതിയ വില. രൂപയുടെ മൂല്യം ഇടിഞ്ഞതാണ് വില തിരിച്ചുകയറാന്‍ കാരണം. പല രാജ്യങ്ങളും സ്വര്‍ണം വിറ്റഴിക്കാനുളള നീക്കം നടത്തുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം