ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം ചെയ്തു


ചാലിശ്ശേരി: ചാലിശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2025–26 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗ വിതരണം നടത്തി. പദ്ധതിക്കായി 1,25,000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയത്. പരിപാടിയിൽ ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്. സൗമ്യ പദ്ധതി വിശദീകരണം നടത്തി.

പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ സവിത അജിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് റംല വീരാൻകുട്ടി ഗ്യാസ് സ്റ്റൗ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് യു.കെ. സുരേഷ് ബാബു, വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ഷിജി സാബു, പഞ്ചായത്ത് അംഗങ്ങളായ ബാലൻ കരിമ്പനക്കൽ, സജീഷ് കളത്തിൽ, മുഹമ്മദ് മോനു, നൗഷാദ് പട്ടിശ്ശേരി, വിനീത തണ്ണീർക്കോട്, സുലൈഖ സുലൈമാൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി എം.എം. ജമീല, പഞ്ചായത്ത് കോർഡിനേറ്റർ ഷഹന അലി, അങ്കണവാടി അധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം