നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; തൃത്താലയിൽ ഇനി രാഷ്ട്രീയ പോരാട്ടങ്ങളുടെ കാലം

തൃത്താല നിയോജക മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. യു.ഡി.എഫ് സ്ഥാനാർഥി വി.ടി. ബൽറാം, എൽ.ഡി.എഫ് സ്ഥാനാർഥി എം.ബി. രാജേഷ് എന്നിവർ ഇന്ന് പട്ടാമ്പി തഹസീൽദാറായ വരണാധികാരിയുടെ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

രാവിലെ മുതൽ തന്നെ പ്രവർത്തകരുടെ ആവേശകരമായ പങ്കാളിത്തത്തോടെയാണ് ഇരുവരും നാമനിർദ്ദേശം സമർപ്പിക്കാൻ എത്തിയത്. വിവിധ കേന്ദ്രങ്ങളിൽ നിന്നെത്തിയ പ്രവർത്തകർ മുദ്രാവാക്യം മുഴക്കി സ്ഥാനാർത്ഥികളെ സ്വീകരിച്ചു.

നാമനിർദ്ദേശ സമർപ്പണത്തോടെ തൃത്താലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതൽ ശക്തിയേറുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. മുന്നണികളുടെ ശക്തമായ പോരാട്ടത്തിന് മണ്ഡലം സാക്ഷിയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം