കൂറ്റനാട് ആമക്കാവ് പൂര വെടിക്കെട്ടിനിടെ അപകടം; നാലുപേർക്ക് പരിക്ക്


കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടത്തിയ വെടിക്കെട്ടിനിടെ അപകടം സംഭവിച്ച് നാലുപേർക്ക് പരിക്കേറ്റു. വെടിക്കെട്ട് നടക്കുന്നതിനിടെ കല്ലുകളും ചീളുകളും തെറിച്ചുവീണതാണ് അപകടത്തിന് കാരണമായത്.

വെടിക്കെട്ട് കാണാനായി കൂടി നിന്നവർക്കിടയിലേക്കാണ് കല്ലുകളും മറ്റ് അവശിഷ്ടങ്ങളും തെറിച്ചുവീണത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് ചെറിയ പരിഭ്രാന്തിയും ഉണ്ടായി.

പരിക്കേറ്റവർ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം. വെടിക്കെട്ട് നടക്കുമ്പോൾ ആവശ്യമായ സുരക്ഷിത അകലം പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന വിമർശനവും ഉയരുന്നുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം