പട്ടിത്തറ ഒതളൂരിൽ തെരുവുനായ ആക്രമണം; വയോധികക്ക് ഗുരുതര പരിക്ക്, 5 വയസ്സുകാരനും കടിയേറ്റു


പട്ടിത്തറ: ഒതളൂരിൽ തെരുവുനായ ആക്രമണത്തിൽ വയോധികക്ക് ഗുരുതരമായി പരിക്കേറ്റു. ഒതളൂർ ഇട്ടേക്കാട്ടിൽ രാമന്റെ ഭാര്യ ഭാർഗവി (73) യെയാണ് ശനിയാഴ്ച രാവിലെ ആറുമണിയോടെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചത്. തറവാട്ട് വീട്ടിൽ താമസിക്കുന്ന ഭാർഗവി രാവിലെ മുറ്റത്ത് നടക്കാൻ ഇറങ്ങിയപ്പോഴാണ് നായ ആക്രമിച്ചത്. 

ഇടത് കാലിന്റെ മസിൽ കടിച്ചു പറിച്ചെടുത്തതോടൊപ്പം കൈവിരലിലും തലയിലും കടിയേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവരെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിളി കേട്ട് സമീപത്ത് താമസിക്കുന്ന മകനും മരുമകളും ഓടിയെത്തിയതോടെ നായ കടിവിട്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

അതേസമയം, ഇന്ന് വൈകീട്ട് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഞ്ചുവയസ്സുകാരനും തെരുവുനായയുടെ കടിയേറ്റു. ഒതളൂർ തെക്കേക്കര ഹൗസ് ജുബൈർ സഅദിയുടെ മകനായ ഹിബ്ബാൻ (5) ന്റെ തലക്കും കൈക്കും പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം