ആനക്കരയിൽ കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് പാടത്തേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ആനക്കര ഭാഗത്ത് നിന്ന് കുമ്പിടിയിലേക്ക് പോകുകയായിരുന്ന കാർ പാതയോരത്തെ മരത്തിൽ ഇടിച്ച ശേഷം സമീപത്തെ പാടത്തേക്ക് ഇറങ്ങുകയായിരുന്നു. അപകടത്തിൽ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും കാറിലുണ്ടായിരുന്നവർക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായില്ല. നാട്ടുകാർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് സഹായം നൽകി.
