ആലൂരിൽ പൂര ദിവസം വഴിയരികിലെ ബൈക്ക് മോഷണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്


ആലൂർ ചാമുണ്ഡിക്കാവ് പൂരത്തിൽ വഴിയോരത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയതായി പരാതി. 06-03-2026 വൈകുന്നേരം ഏകദേശം 5 മണിയോടെയാണ് സംഭവം നടന്നത്. KL 52 D 6012 നമ്പറിലുള്ള Hero Splendor Pro ബൈqക്കാണ് മോഷണം പോയത്.

പൂരാഘോഷങ്ങൾ കാണാനെത്തിയ ഉടമ വാഹനം വഴിയോരത്ത് നിർത്തിയിട്ട ചെയ്ത ശേഷം മടങ്ങിയെത്തിയപ്പോഴാണ് ബൈക്ക് കാണാതായതായി മനസിലായത്. മോഷണം നടത്തിയതായി സംശയിക്കുന്ന വ്യക്തിയുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ നിന്നും ലഭിച്ചതായും പറയുന്നു.

സംഭവത്തിൽ പരാതി നൽകിയതിനെ തുടർന്ന് തൃത്താല പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7025369419 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം