
സംസ്ഥാന കായിക വകുപ്പിൻ്റെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ച പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ കരണപ്ര മിനിസ്റ്റേഡിയത്തിൻ്റെയും ഓപ്പൺ ജിംനേഷ്യത്തിൻ്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെൻ്ററി കാര്യവകുപ്പ് മന്ത്രി എം ബി രാജേഷ് നിർവ്വഹിച്ചു.
കായിക വകുപ്പിൻ്റെ ഫണ്ടും, മന്ത്രി എം ബി രാജേഷിന്റെ ആസ്‌തി വികസന ഫണ്ടും ഉപയോഗിച്ചാണ് ഗ്രൗണ്ട് നവീകരണം നടത്തിയത്. എം എൽ യുടെ ആസ്‌തിവികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ഉപയോഗിച്ചാണ് ഓപ്പൺ ജിംനേഷ്യം ഒരുക്കിയിട്ടുള്ളത്.കൂടാതെ മണ്ഡലത്തിലെ രജിസ്ട്രേഷനുള്ള 56 ക്ലബ്ബുകൾക്ക് സ്പോർട്‌സ് കിറ്റും വിതരണവും നടന്നു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി അധ്യക്ഷനായി , ബ്ലോക്ക് പഞ്ചായത്ത് അംഗം മായ അശോകൻ, വാർഡ് മെമ്പർ എം പി മനോജ്, ഫുട്‌ബോൾ താരം സി കെ വിനീത്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.