പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ടി.പി ഷാജി മത്സരിക്കും

വിദ്യാർത്ഥി പ്രസ്ഥാന കാലം മുതൽ പട്ടാമ്പിയിൽ നിറഞ്ഞു നിൽക്കുന്ന സംശുദ്ധ പൊതുപ്രവർത്തനത്തിന് കിട്ടിയ അംഗീകാരമായാണ് യുഡിഎഫ് പ്രവർത്തകരും നാട്ടുകാരും പുതിയ ദൗത്യത്തെ കാണുന്നത്. ഊർജ്ജസ്വലതയും സാധാരണ ജനങ്ങളുടെ ജീവിതവുമായ് നിരന്തരം ബന്ധപ്പെട്ടുള്ള പ്രവർത്തന മികവും സംഘാടക വൈഭവവും പരിഗണിച്ചാണ് പട്ടാമ്പി പിടിച്ചെടുക്കാൻ യുഡിഎഫ് നേതൃത്വം ഷാജിയെ നിയോഗിച്ചത്.

കെഎസ്‌ പ്രവർത്തകനായ് പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവന്ന ടി.പി ഷാജി യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, കെപിസിസി നിർവ്വാഹക സമിതി അംഗം, കെപിസിസി അംഗം എന്നീ നിലകളിൽ പ്രവർത്തന മികവ് തെളിയിച്ചിട്ടുണ്ട്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പട്ടാമ്പി മുനിസിപ്പാലിറ്റി കൗൺസിലറായും ഇപ്പോൾ പട്ടാമ്പി നഗരസഭചെയർമാനായും പ്രവർത്തിച്ച കാലയളവിൽ ജനപ്രതിനിധിയുടെയും ഭരണാധികാരിയുടെയും കഴിവ് നാട് അനുഭവിച്ചറിഞ്ഞതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം