ജനകീയ വായനശാല കെട്ടിടത്തിന് ശിലാസ്ഥാപനം


നെല്ലിക്കാട്ടിരിയിൽ പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ നിർമിക്കുന്ന ജനകീയ വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. വിബിലേഷ് ശിലയിടൽ നിർവഹിച്ചു.

ചടങ്ങിൽ വാർഡ് മെമ്പർ എം. മഞ്ജുള അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ടി.കെ. സുധീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവി പ്രകാശ്, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ. ജനാർദ്ദനൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുഹറ, കെ. ചന്ദ്രൻ, സി. അജിത് കുമാർ, മായ, ടി. സൽമ എന്നിവർ സംസാരിച്ചു.

വായനശാല പ്രസിഡന്റ് കെ. മുരളീധരൻ സ്വാഗതവും കെ. നാരായണൻ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം