പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ച മോദി സർക്കാരിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് പട്ടാമ്പി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. 

മേലെ പട്ടാമ്പി ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടന്ന സമാപന യോഗം ഡി.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.ആർ. നാരായണസ്വാമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്  പ്രസിഡന്റ് അഡ്വ.രാംദാസ് അധ്യക്ഷത വഹിച്ചു.

ഡി.സി മണ്ഡലം പ്രസിഡന്റുമാരായ പി.രൂപേഷ്, സൈദ്  കോടനാട്, ഇ.പി യൂസഫ്, കെ.വി.കബീർ, നേതാക്കളായ ജിതേഷ് മോഴിക്കുന്നം, അസീസ് പട്ടാമ്പി, എം.വിജയകുമാർ, നാസർ ചൂരക്കോട്, സി.കൃഷ്ണദാസ്, സി.പി. സജാദ്, ടി.ടി. സലിം, കെ.സൈദാലി, ഇ.പി ഇക്ബൽ, ഹക്കീം, പി.പ്രേമലത, കെ.മാളുക്കുട്ടി എന്നിവർ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം