കോതച്ചിറ ഗവ.യുപി സ്കൂളിൻ്റെ പുതിയ കെട്ടിടം മന്ത്രി നാടിന് സമർപ്പിച്ചു


കോതച്ചിറ ഗവ.യുപി സ്കൂളിൻ്റെ പുതിയ കെട്ടിടം തദ്ദേശ സ്വയംഭരണ എക്സൈസ് പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് നാടിന് സമർപ്പിച്ചു. വിദ്യാർഥികളുടെ സമഗ്ര വികസനത്തിനായി എൻലൈറ്റ് തൃത്താല പദ്ധതി വിജയകരമായി നടപ്പാക്കാനായെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വർഷം കൊണ്ട് എൻലൈറ്റ് തൃത്താല പദ്ധതിയിലൂടെ മുപ്പത് ലക്ഷം രൂപയാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 1. 20 കോടി രൂപ വിനിയോഗിച്ചാണ് കോതച്ചിറ ഗവ.യുപി സ്കൂളിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചത്. രണ്ടു നിലകളിൽ അഞ്ച് ക്ലാസ് മുറികളും രണ്ട് ശുചിമുറികളുമുണ്ട്. പരിപാടിയിൽ നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി.നിഷ അധ്യക്ഷയായി. മുൻ ഹെഡ്മിസ്ട്രസ് പുഷ്പലത സ്കൂളിനായി പ്രൊജക്ടർ കൈമാറി.

തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ആർ കുഞ്ഞുണ്ണി മുഖ്യാതിഥിയായി. നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ ടി മോഹൻദാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം നീതു,തൃത്താല എ ഇ ഒ കെ പ്രസാദ്, ഹെഡ്മാസ്റ്റർ എ സലീം, പി ടി എ പ്രസിഡൻ്റ് എം എസ് ജിനീഷ് , രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിദ്യാർഥികൾ, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം