അനധികൃത മണൽ കടത്ത്; കാർ ഉൾപ്പെടെ രണ്ടുപേർ തൃത്താല പോലീസ് പിടിയിൽ

തൃത്താല: ഭാരതപ്പുഴയിൽ അനധികൃതമായി മണൽ എടുക്കുകയും കടത്താൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് പേരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. നദിയിൽ നിന്നും നിയമവിരുദ്ധമായി മണൽ എടുത്തതാണ് കേസിലെ പ്രധാന കുറ്റമായി പോലീസ് വ്യക്തമാക്കുന്നത്.

തൃത്താല ഭാരതപ്പുഴയിലെ കൂട്ടക്കടവ് ഭാഗത്ത് നിന്നു മണൽ ചാക്കുകളിൽ നിറച്ച് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. മണൽ കടത്തിനായി സീറ്റുകൾ നീക്കം ചെയ്ത് രൂപമാറ്റം വരുത്തിയ സെൻറ് കാർ ഉപയോഗിച്ചായിരുന്നു നീക്കം. സംഭവം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു.

തൃത്താല പോലീസ് സബ് ഇൻസ്‌പെക്ടർ ജെഫിൻ രാജുവിന്റെ നേതൃത്വത്തിൽ എഎസ്‌ഐ ജോൺസൻ, പോലീസ് ഉദ്യോഗസ്ഥരായ കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, മനു മോഹൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തി പ്രതികളെ പിടികൂടിയത്. അനധികൃത മണലെടുപ്പിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

1 അഭിപ്രായങ്ങള്‍

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം