പെരിങ്ങോട് സ്വദേശിയും പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ +1 സയൻസ് വിഭാഗം വിദ്യാർത്ഥിയുമായ 17-കാരനായ വിഘ്‌നേഷ് കെ, കുട്ടികൾക്ക് വിനോദവും പഠനാനുഭവവും ഒരുമിച്ച് നൽകുന്ന ഇന്ത്യയിലെ ആദ്യ റോബോ നായയായ “DDZ AI ROBO” നിർമ്മിച്ച് ശ്രദ്ധേയനായി. ഒളിമ്പ്യാഡ് (ISO) സ്ഥാപനവുമായി ബന്ധമുള്ള വിദ്യാർത്ഥിയായ വിഘ്‌നേഷ്, ആഫ്രിക്ക ആസ്ഥാനമായ സാവിയർ കമ്പനിയുടെ സാങ്കേതിക സഹകരണത്തോടെയാണ് ഈ നവീന റോബോ വികസിപ്പിച്ചത്.
കുട്ടികളോട് സൗഹൃദപരമായി പ്രതികരിക്കാൻ കഴിയുന്ന സംവിധാനം, സ്വയം ചലിക്കുന്ന മെക്കാനിസം, ആകർഷകമായ ലൈറ്റ്–സൗണ്ട് എഫക്റ്റുകൾ എന്നിവയാണ് DDZ AI ROBOയുടെ പ്രധാന സവിശേഷതകൾ. കുട്ടികളുടെ വിനോദത്തിനൊപ്പം സാങ്കേതികവിദ്യയിലേക്കുള്ള താൽപര്യം വർധിപ്പിക്കുകയും ശാസ്ത്രീയ ചിന്താശേഷി വളർത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ കണ്ടുപിടിത്തം രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് വിഘ്‌നേഷ് വ്യക്തമാക്കി.പെരിങ്ങോട് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയായ വിഘ്‌നേഷ് കെ, പ്രദീപ് കെ – പ്രഭിത കെ ദമ്പതികളുടെ മകനാണ്.
