
കൂറ്റനാട് ദേശോത്സത്തിനോട് അനുബന്ധിച്ച് ഫെബ്രുവരി 11-ാം തീയതി ബുധനാഴ്ച മേഖലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചാലിശ്ശേരി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.യാത്രക്കാർക്കായി പോലീസ് നിർദ്ദേശിച്ചിട്ടുള്ള ബദൽ പാതകൾ താഴെ പറയുന്നവയാണ്:
കുന്നംകുളം, ഗുരുവായൂർ, പെരുമ്പിലാവ് ഭാഗത്തുനിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ചാലിശ്ശേരിയിൽ നിന്നും തിരിഞ്ഞ് പെരിങ്ങോട് വഴി കൂറ്റനാട് ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് പോകേണ്ടതാണ്.പട്ടാമ്പി , പാലക്കാട് ഭാഗത്തുനിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ കൂറ്റനാട് പെരിങ്ങോട് റോഡിലൂടെ ഒറ്റപ്പിലാവ് / ചാലിശ്ശേരി വഴി പോകണം.
തൃത്താല ഭാഗത്തുനിന്നും കൂറ്റനാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ മേഴത്തൂർ വഴി തിരിഞ്ഞുപോകേണ്ടതാണ്.പടിഞ്ഞാറങ്ങാടി, തണ്ണീർക്കോട് ഭാഗത്തുനിന്നും പട്ടാമ്പി, ഷൊർണൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ കരിമ്പ, തൃത്താല, വി.കെ കടവ് വഴി പോകണം.
പടിഞ്ഞാറങ്ങാടി, തണ്ണീർക്കോട് ഭാഗത്തുനിന്നും ചാലിശ്ശേരി, പെരുമ്പിലാവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മല റോഡ്, പെരുമണ്ണൂർ, ചാലിശ്ശേരി വഴി പോകേണ്ടതാണ്.ഉത്സവത്തോടനുബന്ധിച്ചുള്ള തിരക്ക് നിയന്ത്രിക്കാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനും പൊതുജനങ്ങൾ പോലീസുമായി സഹകരിക്കണമെന്ന് ചാലിശ്ശേരി പോലീസ് അറിയിച്ചു.