Trending

യെസ് ഇൻസിഗ്നിയക്ക് ഇന്ന് തുടക്കം


മാട്ടായ: പട്ടാമ്പി മാട്ടായ യെസ് ഇംഗ്ലീഷ് സ്കൂളിന്റെ വാർഷികാഘോഷമായ ഇൻസിഗ്നിയ–2026യ്ക്ക് ഇന്ന് തുടക്കമാകും. വിദ്യാർത്ഥികളുടെ കലാപരവും സാംസ്‌കാരികവുമായ കഴിവുകൾ അവതരിപ്പിക്കുന്ന പരിപാടികൾക്കായി സ്കൂളിൽ ഒരുക്കങ്ങൾ പൂർത്തിയായിട്ടുണ്ട്.

ഒന്നാം ദിവസമായ ഇന്ന് പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ഇസ്മായിൽ വിളയൂർ ഉദ്ഘാടനം ചെയ്യും. രണ്ടാം ദിവസമായ നാളെ തദ്ദേശസ്വയംഭരണവും എക്സൈസ് വകുപ്പും കൈകാര്യം ചെയ്യുന്ന മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം നിർവഹിക്കും.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം, തൃത്താല ബ്ലോക്ക് പഞ്ചായത്ത് അംഗം യു.ടി. താഹിർ, തൃത്താല പഞ്ചായത്ത് അംഗം അനീസ് മാട്ടായ എന്നിവർ ആശംസയർപ്പിക്കും.

വൈകുന്നേരം നടക്കുന്ന തിബിയാൻ, റൗള, ഖുർആൻ കെ.ജി കുട്ടികളുടെ കോൺവൊക്കേഷൻ കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ പ്രസിഡന്റ് സിറാജുദ്ധീൻ ഫൈസി വല്ലപ്പുഴ ഉദ്ഘാടനം ചെയ്യും. കേരള മുസ്ലിം ജമാഅത്ത് പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് സിദ്ധിഖ് സഖാഫി ഒറ്റപ്പാലം മുഖ്യ പ്രഭാഷണം നടത്തും.

യെസ് ഇംഗ്ലീഷ് സ്കൂൾ ചെയർമാൻ അഷറഫ് അലി, പ്രിൻസിപ്പാൾ അബ്ദുൽ ഹക്കീം ബുഖാരി, മാനേജർ അബൂബക്കർ സിദ്ധിഖ് കെ.പി, ഡയറക്ടർ അബ്ബാസ് ടി, എം.എസ്. ഹെഡ് സൈനുൽ ആബിദ് സഖാഫി, പി.ടി.എ പ്രസിഡന്റ് ഇ.വി. അബ്ദുൽ നസീർ സലഫി, ഉമർ ഓങ്ങല്ലൂർ (ഐ.എ.എം.ഇ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം) തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

വളരെ പുതിയ വളരെ പഴയ

കോൺടാക്റ്റ് ഫോം