
തിരുമിറ്റക്കോട് : ഇട്ടോണം എ.എൽ.പി സ്കൂളിനെ തിരുമിറ്റക്കോട് പഞ്ചായത്തിലെ ആദ്യ പുകയിലരഹിത വിദ്യാലയമായി തെരഞ്ഞെടുത്തു. ഒരു വർഷത്തിലേറെയായി വിദ്യാർഥികളെയും പി.ടി.എയെയും അധ്യാപകരെയും പങ്കാളികളാക്കി നടത്തിയ ബോധവത്കരണ പ്രവർത്തനങ്ങളുടെയും തുടർച്ചയായ ഇടപെടലുകളുടെയും ഫലമായാണ് ഈ നേട്ടം കൈവരിച്ചത്.
പുകയിലരഹിത വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള സാക്ഷ്യപത്രം സ്കൂൾ പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണന് ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. ശ്രീകുമാർ എം.എസ്. സമ്മാനിച്ചു. ചടങ്ങിൽ ഹെൽത്ത് സൂപ്പർവൈസർ സി. കമ്മുണ്ണി, പി.എച്ച്.സി. തിരുമിറ്റക്കോട് മെഡിക്കൽ ഓഫീസർ ഡോ. സജിൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.എസ്. ശരത് എന്നിവർ പങ്കെടുത്തു.
ചിത്രം: പുകയിലരഹിത വിദ്യാലയത്തിനുള്ള മികവിന്റെ സാക്ഷ്യപത്രം ചാലിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രം സുപ്രണ്ട് ഡോ. ശ്രീകുമാർ എം.എസ്. സ്കൂൾ പ്രധാനാധ്യാപകൻ പി.കെ. ഹരിനാരായണന് സമ്മാനിക്കുന്നു.