
ചാലിശ്ശേരി: കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ‘ത്രയ’ മ്യൂസിക്കൽ ഫ്യൂഷൻ പരിപാടി സംഘടിപ്പിച്ചു. പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, സംഗീത സംവിധായകനും ഗായകനുമായ ശരത്, കീബോർഡ് പ്ലെയർ പ്രകാശ് ഉള്ള്യേരി എന്നിവർ ചേർന്നാണ് സംഗീത പരിപാടി അവതരിപ്പിച്ചത്.
മേളയുടെ ഭാഗമായി ജനുവരി 2 വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് പരിപാടി അരങ്ങേറിയത്. ചെണ്ടയും ആധുനിക സംഗീത ഉപകരണങ്ങളും ഉൾപ്പെടുത്തി നടത്തിയ ഫ്യൂഷൻ സംഗീതം കാണികൾ ആസ്വദിച്ചു. സരസ് മേളയുടെ ആദ്യ ദിനത്തിലെ സംഗീത പരിപാടി കാണുന്നതിനായി നിരവധി ആളുകൾ മേള നഗരിയിലെത്തിയിരുന്നു.